തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരമാണ് സംഭവം. പാലാ-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒടിയന്‍, തച്ചുപറന്പില്‍ എന്നീ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. പോലീസെത്തി ഇവരെ പിടികൂടി. ബസുകളും കസ്റ്റഡിയിലെടുത്തു.
ജീവനക്കാര്‍ക്കെതിരേ കേസെടുക്കുമെന്നും ബസുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസ്‌ഐ എന്‍.എസ്. റോയി പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
0 Comments