ഇടുക്കി സന്ദര്‍ശനത്തിന് എത്തിയ പഞ്ചാബ് എംഎല്‍എമാര്‍ക്ക് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. പഞ്ചാബില്‍ നിന്നും ആം ആദ്മി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റും ബുദ്ധലാഡ (മാന്‍സ) എംഎല്‍എ യുമായ പ്രിന്‍സിപ്പല്‍ ബുദ്ധ്റാമിന്റെ നേതൃത്വത്തിലാണ് സംഘം ഇടുക്കി സന്ദര്‍ശനത്തിന് എത്തിയത്.
ആം ആദ്മി പാര്‍ട്ടി ഇടുക്കി പ്രസിഡന്റ് അഡ്വ ബേസില്‍ ജോണുമായി സംഘം കൂടിക്കാഴ്ച നടത്തി.പഞ്ചാബ് എംഎല്‍എ മാരായ സര്‍ദാര്‍ ബാരിന്ദര്‍മീറ്റ് സിംഗ് ബഹ്റാ, കുല്‍ജിത് സിംഗ് രണ്ടാവ, സുക്വിന്ദര്‍ സിംഗ് കോര്‍ലി, .ലാപ്സിംഗ് ഉഗോകെ, അമൃതപാല്‍ സിംഗ് സൂക്നന്ദ്, സര്‍ദാര്‍ അമൂലാക് സിംഗ് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
എംഎല്‍എ മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജില്ലയിലെ കാര്‍ഷിക പ്രശ്നങ്ങളും ചര്‍ച്ചയായി. കൂടിക്കാഴ്ചയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണിനോടൊപ്പം ജില്ലാ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ സച്ചിന്‍ ജോര്‍ജ്, തൊടുപുഴ നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി ജാസില്‍ കെ.ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
0 Comments