ബൈക്ക് മറിഞ്ഞ് വിദ്യാർഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച്‌ ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

  

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥി. ഇവര്‍ക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വിദ്യാര്‍ഥിക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. ഇന്നു രാവിലെയാണു സംഭവം. മൈസൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ണാടകയിലെ നാഗര്‍ഹോള വനത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. രണ്ട് ബൈക്കുകളില്‍ വിദ്യാര്‍ഥികള്‍ പോകുകയായിരുന്നു. 


മുന്നില്‍ പോയിരുന്ന ബൈക്കിലെ വിദ്യാര്‍ഥിയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. പിന്നില്‍ മറ്റൊരു ബൈക്കിലും വിദ്യാര്‍ഥികളുണ്ടായിരുന്നു.  കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ, വിദ്യാര്‍ഥി ബൈക്കില്‍ നിന്ന് വീണപ്പോള്‍ പിന്നാലെയെത്തിയ ലോറി ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. അതിനിടെ വിദ്യാര്‍ഥി ഓടി ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments