ആത്മവിശ്വാസത്തിന്റെ കുറവ് പരിഹരിക്കപ്പെടണം. മാർ തോമസ് തറയിൽ


ക്രൈസ്തവജീവിതം അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ ആഹ്വാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. പാലാ രൂപതയിലെ വൈദിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈസ്തവജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കാൻ നമ്മൾ പിറകോട്ട് പോയി. നമ്മുടെ ഐഡിന്റിറ്റി ഏറ്റവും പ്രകടമായ രീതിയിൽ നമ്മൾ ജീവിക്കണം.  കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹബന്ധം  ഊട്ടിയുറപ്പിക്കണം. ലോകത്തിന്റെ  അതിർത്തികൾവരെ സുവിശേഷം ജീവിക്കാൻ നമുക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 


പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് വൈദികകൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. വൈദികകൂട്ടായ്മകൾ അടിയുറച്ച കൂട്ടായ്മകൾ ആണെന്നും അത് രൂപതയ്ക്ക് എന്നും ശക്തിയുമാണെന്ന് പിതാവ് ഓർമ്മിപ്പിച്ചു. അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ സാന്നിധ്യം വൈദികകൂട്ടായ്മയ്ക്ക് കരുത്തേകി. സമുദായസ്നേഹവും കൂട്ടായ്മയും ഉത്തരോത്തരം വളർത്തണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് വെരി റവ. ഡോ. ജോസഫ് തടത്തിൽ, വികാരിജനറാളുമാരായ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, റവ. ഡോ. ജോസഫ് കണിയോടിക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ചാൻസലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, രൂപതാ പ്രൊക്യുറേറ്റർ റവ. ഡോ. ജോസഫ് മുത്തനാട്ട് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments