ഇന്നലെ വൈകിട്ട് നാലിന് കൊടുമ്പിടി - ഉള്ളനാട് റോഡിലാണ് സംഭവം. കർണാടക ബല്ലാരിയിൽ നിന്നും മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് നിരവധി ലോറികളിൽ പൈപ്പ് എത്തിച്ചത്. ഇതു റോഡിൽ ഇറക്കി ഇടുന്നതിനിടെയാണ് സംഭവം.
തൻ്റെ ലോറിയിൽ നിന്നും പൈപ്പ് ആദ്യം ഇറക്കാത്തതിൽ ക്ഷുഭിതനായാണ് ഡ്രൈവർ മുങ്ങിയത്. ഇതോടെ ഗതാഗതം മണിക്കൂറുകൾ തടസപ്പെടുകയായിരുന്നു.
സ്കൂൾ വിട്ട സമയമായതിനാൽ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങൾ കുടുങ്ങി. തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മജൂ പുത്തൻകണ്ടം അറിയിച്ചതിനെത്തുടന്ന് മേലുകാവ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments