കുറുക്കന്‍ സ്‌കൂട്ടറിന് കുറുകെ ചാടി. അപകടത്തില്‍പ്പെട്ട അധ്യാപിക മരിച്ചു.
പാലക്കാട് അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ചളവറ ഗവ. യു പി സ്‌കൂളിലെ കമ്ബ്യൂട്ടര്‍ അധ്യാപികയാണ് സുനിത.
ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കന്‍ കുറുകെ ചാടി അപകടം ഉണ്ടായത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കള്‍ - രോഹിണി, അജന്യ. മരുമകന്‍ - അഖില്‍.
0 Comments