രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വകാര്യ സുരക്ഷാ മേഖലയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് മേജർ രവി അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി സാപ്സി)യുടെ നേതൃത്വത്തിൽ നടന്ന പ്രൈവറ്റ് സെക്യൂരിറ്റി ഡേ ആചരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സംഘടനയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം.
സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗം പോലെയുള്ള വിനാശകരമായ പ്രവണത കൾക്കെതിരെ പ്രവർത്തിക്കാനും അവയുടെ വ്യാപനം തടയാനും സ്വകാര്യ സുരക്ഷാ ജീവനക്കാർ പ്രതിജ്ഞാബദ്ധരാ ണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാനപരമായ കടമകൾ മേജർ രവി യോഗത്തിൽ വിശദീകരിച്ചു.
കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു, രക്ഷാധികാരി ശിവൻ കുഞ്ഞ്, പി ആർ ഒ കെ പത്മരാജൻ എന്നിവർ സംസാരിച്ചു.
0 Comments