വേളാംങ്കണ്ണി പള്ളിയിൽ പോയി കാറിൽ നാട്ടിലേക്ക് മടങ്ങിയ
കുറവിലങ്ങാട് കുര്യം സ്വദേശികളായ കോയിക്കൽ ജെയിൻ തോമസ്, കാഞ്ഞിരത്തിങ്കൽ സോണിമോൻ കെ.ജെ ,
അമ്പലത്തിങ്കൽ ജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജിയെ ഗുരുതര പരിക്കുകളോടെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തേനിയിലേക്ക് പോവുകയായിരുന്ന കാറും തേനിയിൽ നിന്ന് ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.ടൂറിസ്റ്റ് വാനിൽ 18 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
0 Comments