പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല വെള്ളിയാഴ്ച (13.12) നടക്കും.
രാവിലെ 7.30 ന് പൊങ്കാല അടുപ്പിലേക്ക് ശ്രീലകത്തുനിന്നും മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി അഗ്നി പകരും. 8 ന് പൊങ്കാല ആരംഭിക്കും. 9.30 ന് പൊങ്കാല സമര്‍പ്പണം.
തുടര്‍ന്ന് നടക്കുന്ന വിശേഷാല്‍ ദീപാരാധനയോടെ പൊങ്കാലയ്ക്ക് പരിസമാപ്തിയാകും. വൈകിട്ട് 6.30 ന് കാവിൻ പുറം കാണിക്കമണ്ഡപം ജംഗ്ഷനില്‍ നിന്നും നാരങ്ങാവിളക്ക് ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് ഭജനയും വിശേഷാല്‍ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9745 260444.
0 Comments