പുതുവർഷത്തലേന്ന് അവർ നടന്നു തുടങ്ങി സന്തോഷമുള്ള ഉദ്യാനത്തിലേക്ക്.

പുതു വർഷം പിറക്കുമ്പോൾ അവർ നടന്നു തുടങ്ങിയിരുന്നു.
എലിക്കുളം പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60tന്റെ ആഭിമുഖ്യത്തിൽ ഇന്നത്തെ നടത്തം നാളത്തെആരോഗ്യത്തിന് എന്ന മുദ്രാവാക്യമുയർത്തി. വയോജനങ്ങൾ പ്രഭാത നടത്തം ആരംഭിച്ചു.കൂരാലിയിൽ നിന്നും നാലാംമൈലിലുള്ള ഹാപ്പിനെസ്സ് പാർക്കിലേക്കായിരുന്നു ആദ്യ കൂട്ട നടത്തം .ഔദ്യോഗിക ഫ്ളാഗ് ഓഫ് കർമ്മം മുൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി .എം.
ഗോപിനാഥ പിള്ള നിർവ്വഹിച്ചു. തുടർന്ന് നിറവ് @ 60t സംഘത്തോടൊപ്പം ജനപ്രതിനിധികളും നടന്നു. ഹാപ്പിനെസ്സ് പാർക്കിൽ നടന്ന യോഗത്തിൽ നിറവ് @ 60tന്റെ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു ഡോ. ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു.പ്രതിസന്ധികളിൽക്കൂടി കടന്നുപോവുന്ന ഈ കാലഘട്ടത്തിൽ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയാണ് വാർദ്ധക്യം എന്നത് പല രും  മറന്നു പോവുന്നു. സന്തോഷം കിട്ടണമെങ്കിൽ രോഗങ്ങൾ വരരുത് .എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ പ്രമേഹ രോഗികളുടെ  എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്എത്തുമെന്നും ഡോ.റ്റി.എം.ഗോപിനാഥ പിള്ള പറഞ്ഞു.പ്രഭാത നടത്തും ശരിയായ രീതിയിൽ സ്ഥിരമായി ചെയ്താൽ പകുതി രോഗങ്ങളെ നിയന്ത്രിക്കുവാനാകും.

ഇത്  മൈതാനങ്ങളിലും,റോഡിലും മാത്രമല്ല വീട്ടുമുറ്റത്തു നടക്കുന്നതും വീട്ടിനുള്ളിലെ മുറികളിൽ നടന്നാലും അത് നടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ ,എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് , വൈസ് പ്രസിഡന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി, ഷേർളി അന്ത്യാ ങ്കളം,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, കെ.എം ചാക്കോ , ജയിംസ് ജീരകത്ത് , നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ് . നിറവ് @ 60tന്റെ സെക്രട്ടറി പി.വിജയൻ , വിൻസെന്റ് തോണിക്കല്ലിൽ , എം.എസ്.രാമകൃഷ്ണൻ , നാരായണൻ നായർ ഇളംതോട്ടത്തിൽ,എന്നിവർ സംസാരിച്ചു. പ്രായമായ എട്ട് ദമ്പതികൾ ചേർന്ന് കേക്ക് മുറിച്ച് ആദ്യം പരസ്പരം മധുരം നല്കി. യോഗത്തിൽ ഡോ .റ്റി.എം.ഗോപിനാഥ പിള്ളയേയും, യോഗാചാര്യനായ ശിവരാമ പണിക്കരേയും ആദരിച്ചു. തുടർന്ന് കാപ്പിയും ലഘു ഭക്ഷണവും കഴിച്ച് അടുത്ത മാസത്തിൽ കൂടാമെന്നു പറഞ്ഞു പിരിഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments