കർമ്മശ്രേഷ്ഠാ പുരസ്കാരം മന്ത്രി വി എൻ വാസവന് സമ്മാനിച്ചു



 സാമൂഹ്യ പ്രവർത്തന രംഗത്ത് ഇടുറ്റ സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി  റെസിഡൻ്റ്സ് അസോസിയേഷൻ പത്തു വർഷത്തിലൊരിക്കൽ നൽകുന്ന “കർമ്മ ശ്രേഷ്ഠാ പുരസ്കാരം  സഹകരണ – ദേവസ്വം തുറമുഖ വകുപ്പു മന്ത്രി വി.എൻ വാസവന് സമർപ്പിച്ചു. ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷന്റെ പത്താമത് വാർഷിക സമ്മേളനത്തിൽ വെച്ച് കോട്ടയം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് പുരസ്കാരം നൽകിയത്.   പാമ്പാടി മൂലക്കര ഐക്യ വേദി ഹാളിൽ ( പ്രൊഫ. ജോർജ് വർക്കി ഹാൾ ) ഗ്രാമസേവിനി പ്രസിഡൻ്റ്  അഡ്വ കെ.ആർ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി വി എൻ വാസവനൻ ഉദ്ഘാടനം ചെയ്തു. 


 അഡ്വ. കെ. ഫ്രാൻസിസ് ജോർജ് ,   ഗ്രാമപഞ്ചായത്ത് അംഗം പി വി അനിഷ് , റെസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ജി വേണുഗോപാൽ തോമസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.  പാമ്പാടിയിലെ സഹകരണ – വിഭ്യാഭ്യാസ – സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫാദർ കുര്യാക്കോസ് കടുവുംഭാഗം, സി.എം. മാത്യു ചേനപ്പറമ്പിൽ, ജോർജ് ഏബ്രഹാം തിടുതിടുപ്പിൽ, ഗിരീഷ് കോനാട്ട്, കെ.പി. ഗോപാലകൃഷ്ണൻ നായർ സൗപർണിക , കെ.എ ഏബ്രഹാം കിഴക്കയിൽ, കെ.എസ് കുര്യാക്കോസ്, കുളത്താമാക്കൽ,


 എന്നിവരെയും കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന സർക്കാർ നിയമിച്ച ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെ.ആർ. രാജനേയും മന്ത്രി വി എൻ വാസവൻ ഉപഹാരം നൽകി ആദരിച്ചു ഗ്രാമസേവിനി വൈസ് പ്രസിഡൻ്റ് ആയിരുന്ന അകാലത്തിൽ അന്തരിച്ച  ആർ. വാസുദേവൻ നായരുടെ (മാളിയേക്കൽ കുട്ടൻ ചേട്ടൻ ) ഛായാ ചിത്രം ഫ്രാൻസിസ് ജോർജ് എം.പി. അനാഛാദനം ചെയ്തു .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments