ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രയോഗത്തിന്റെ സംയുക്ത വാര്‍ഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് ക്ഷേത്രയോഗം പ്രാര്‍ത്ഥനാ ഹാളില്‍ പ്രസിഡന്റ് എം.എന്‍. ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയില്‍ നടക്കും.
ക്ഷേത്രം തന്ത്രി ജ്ഞാന തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ക്ഷേത്രം തന്ത്രി ജ്ഞാന തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സെക്രട്ടറി ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍ ക്ഷേത്രയോഗത്തിന്റെ 2018 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് വിഷ്ണു ക്ഷേത്രം, ശാന്തിമഠം, ഓഡിറ്റോറിയം നിര്‍മ്മാണം, മകരപ്പൂയമഹോത്സവം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സതീഷ് മണി നന്ദി പറയും. തുടര്‍ന്ന് ഉച്ചഭക്ഷണം.
പീതാംബരദീക്ഷ ഇന്ന് വൈകിട്ട്
എസ്.എന്‍.ഡി.പി. മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ചിരിക്കുന്ന പത്താമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയിലെ പദയാത്രികര്‍ക്ക് ഇന്ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രം മേല്‍ശാന്തി സനീഷ് ശാന്തികള്‍ പീതാംബരദീക്ഷ നല്‍കും. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ 5 മണിക്ക് എത്തിച്ചേര്‍ന്ന് പദയാത്ര കമ്മറ്റിയിലും തുടര്‍ന്ന് പീതാംബരദീക്ഷയിലും പങ്കെടുക്കണമെന്ന് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അറിയിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments