നാരങ്ങാമിഠായി നാളെ പാലായിൽ പ്രകാശനം


അദ്ധ്യാപികയായസിന്ധു സജീവ് രചിച്ച ബാലകവിതാ സമാഹാരമായ നാരാങ്ങാമിഠായി നാളെ  (ഞായർ) താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് പ്രകാശനം ചെയ്യും. സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം ഡോ.എം.ജി. ബാബുജി ആദ്യപ്രതി ഏറ്റുവാങ്ങും.
പാലാ മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ളോയീസ് സൊസൈറ്റി ഹാളിൽ രാവിലെ 10.30ന് നടക്കു.ന്ന ചടങ്ങിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് മലയാളവിഭാഗം മുൻമേധാവി പ്രൊഫ. ഡോ. രാജു ഡി. കൃഷ്‌ണപുരം അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ, ഹെൻറി ബേക്കർ കോളേജ് പൂർവവിദ്യാർത്ഥികളായ റഫീഖ് പേഴുംകാട്ടിൽ, കെ.എച്ച്. സുബൈർ, നിർമ്മല സാജു എന്നിവർ ആശംസകൾ നേരും. 


സിന്ധു സജീവ് മറുപടിപ്രസംഗം നടത്തും. ഡൊമിനിക് ടി.ജെ. സ്വാഗതവും ഹരികുമാർ നന്ദിയും പറയും. കെ.പി. ഗോപി എന്നിവർ ടി.ജി. സജീവ്, ദേവനന്ദ എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും.
ഹെൻറി ബേക്കർ കോളേജ് മലയാളസമാജം പൂർവ വിദ്യാർത്ഥി സംഘവും സൗഹൃദപ്പൂക്കളം പൂർവ വിദ്യാർത്ഥി സംഘവും സംയുക്തമായാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എഴുതിയ കവിതകളെക്കുറിച്ചുള്ള കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  സിന്ധു സജീവിന്റെ മൂന്നാമത്തെ പുസ്തകമാണ് നാരാങ്ങാമിഠായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments