എം സി റോഡിൽ കോട്ടയം പള്ളം മാവിളങ്ങിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവന്തപുരം കാട്ടാക്കട സ്വദേശി 54 വയസ്സുളള അനീഷ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. അനീഷയുടെ മരുമകൻ നൗഷാദാണ് ആണ് കാർ ഓടിച്ചിരുന്നത്.
ഒപ്പമുണ്ടായിരുന്ന പീർ മുഹമ്മദിനെ പരിക്കുകളോടെ ആശുപതിയിൽ പ്രവേശിച്ചിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സംശയം. ചിങ്ങവനം പൊലീസ് കേസെടുത്തു. ചികിത്സ ആവശ്യത്തിനായി തൃശ്ശൂരിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
0 Comments