വനഭേദഗതി ബില്‍ : ആശങ്ക പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി

  

കേരള വനഭേദഗതി ബില്ലില്‍ മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിക്കാര്‍ക്ക് എതിരാകുന്ന നിലയ്ക്കുള്ള ഒരു നിയമവും പാസാക്കില്ലെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. 


ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉള്ള ആശങ്കപരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍സിപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി മൈക്കിള്‍, സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് വള്ളാടി, അരുണ്‍ പി. മാണി എന്നിവര്‍ വനം മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments