സാന്ത്വനത്തിൻ്റെ തൂവൽസ്പർശമായി കടനാട്ടിൽ പാലിയേറ്റീവ് രോഗി സംഗമം


ആലംബഹീനർക്ക് സാന്ത്വന സ്പർശമായി പാലിയേറ്റീവ് രോഗി - ബന്ധു സംഗമം. കടനാട് പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ നടന്ന കിടപ്പു രോഗികളുടെ കൂട്ടായ്മ  ക്രിസ്മസ് വിരുന്നായി.  കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പാരീഷ് ഹാളിൽ നടന്ന സംഗമത്തിൽ നൂറിലധികം രോഗികൾ സംബന്ധിച്ചു.


      പഞ്ചായത്ത് പ്രസിഡൻ്റ്  ജിജി തമ്പിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ദയ  പാലിയേറ്റീവ് കെയർ സൊസൈടി ചെയർമാൻ  പി.എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. ജിജോ വള്ളിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. 


വൈസ് പ്രസിഡൻ്റ് വി.ജി.സോമൻ, ബ്ലോക്ക് മെമ്പർ ലാലി സണ്ണി, വാർഡ് മെമ്പർ ഉഷാ രാജു, പഞ്ചായത്ത് മെമ്പർമാരായ ജെയ്സി സണ്ണി, മധു കുന്നേൽ, ബിന്ദു ബിനു, ബിന്ദു ജേക്കബ്, സിബി ചക്കാലക്കൽ, ഗ്രേസി ജോർജ്, ജോസ് പ്ലാശനാൽ, മെഡിക്കൽ ഓഫീസർ ഡോ. ബ്രജിറ്റ് ജോൺ, കെ.സി. തങ്കച്ചൻ വിസിബ്,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്, പാലിയേറ്റീവ് കെയർ മാനേജിംഗ് കമ്മിറ്റിയംഗം ബിനു വള്ളോം പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.


   പാലിയേറ്റീവ് കെയർ അംഗങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന്, പാരിതോഷിക വിതരണം എന്നിവ നടന്നു. പാലിയേറ്റീവ് നേഴ്സ് രാജി സുബാഷ്, സുനീഷ് , മുൻ പഞ്ചായത്ത് മെബർ വി.കെ. മനോഹരൻ തുടങ്ങിയ ആരോഗ്യ രംഗത്ത് മികവു കാണിച്ച ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments