സുനില്‍ പാലാ
''ആ നക്ഷത്രത്തിന്റെ വെളിച്ചം ഇന്നും എന്റെ കണ്‍മുന്നിലുണ്ട്. ഇനിയെത്ര വര്‍ഷം കഴിഞ്ഞാലും അതു മായുമെന്നും തോന്നുന്നില്ല. ഇത്രയും സന്തോഷത്തോടെ പിന്നെയൊരിക്കലും ഞങ്ങള്‍ ക്രിസ്തുമസ് ആഘോഷിച്ചിട്ടില്ല. പിന്നെയൊരിക്കലും അത്തരമൊരു ക്രിസ്തുമസ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുമില്ല...'' വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരന്റെ 'ആ നക്ഷത്രം ഇന്നും മിന്നുന്നു' എന്ന ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ചീന്തിയെടുത്ത ഏടായിരുന്നു ആ ലേഖനം.
വിനായക് നിര്‍മ്മല്‍ എന്ന സാഹിത്യകാരന്‍ ഇതിനോടകം നൂറില്‍പരം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നോവലുകളും ചെറുകഥകളുമുള്‍പ്പെടെ ആയിരത്തോളം കഥകള്‍ എഴുതിയിട്ടുണ്ട്. അത്രതന്നെ ലേഖനങ്ങളും വരും. കഥയായാലും നോവലായാലും ലേഖനമായാലും ഈ എഴുത്തുകാരന്റെ എല്ലാ രചനകളിലും ക്രിസ്തുമസ് അറിഞ്ഞോ അറിയാതെയോ ഒരു വിഷയമായും ധ്യാനമായും പശ്ചാത്തലമായുമൊക്കെ കടന്നുവരുന്നുണ്ട്.
ആദ്യ പുസ്തകമായ പുതിയ കീര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുതന്നെ ഒരു ക്രിസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ്. ഒരു ക്രിസ്തുമസ് ദിനത്തില്‍, ഹാപ്പി ക്രിസ്തുമസ്, മറിയത്തിന്റെ ക്രിസ്തുമസ്, വെറുതെ, ഒരാള്‍ മാത്രം എന്നിവയാണ് ക്രിസ്തുമസിന്റെ പശ്ചാത്തലത്തില്‍ വിനായക് നിര്‍മ്മല്‍ എഴുതിയിരിക്കുന്ന പ്രധാന കൃതികള്‍.
നക്ഷത്രരാവുകള്‍, നിന്റെ പിറവിക്കായ് എന്നിങ്ങനെ ക്രിസ്തുമസുമായി ബന്ധപ്പെട്ട് രണ്ടുപുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ക്രിസ്തുമസിനെ പശ്ചാത്തലമായി ഈ വര്‍ഷം തന്നെ ഇദ്ദേഹം മൂന്നു കഥകളും രണ്ടു ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലാണ് അത് അച്ചടിച്ചുവന്നിരിക്കുന്നത്.

എസ് എച്ച് മീഡിയായ്ക്കുവേണ്ടി ''ദി നൈറ്റ് ബിഫോര്‍'' എന്ന ഷോര്‍ട്ട് ഫിലിമും ''ഇതുപോലൊരു രാവ്'' എന്ന കരോള്‍ഗാനവും ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയതിന്റെ കൂടി സന്തോഷത്തിലുമാണ് ഈ കഥാകാരന്‍. ഇതിനു പുറമെ കോട്ടയം അതിരൂപതയുടെ മീഡിയാ കമ്മീഷനുവേണ്ടി ക്രിസ്തുമസിന് ഒരുക്കമായി 24 ദിവസത്തെ പിറവിത്തിരുനാള്‍ ചിന്തകള്‍ അപ്നാദേശ് ടിവിയിലൂടെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് ഈ എഴുത്തുകാരന് ഒരു അഭിനിവേശമാണ്.
ക്രിസ്തുമസ് പശ്ചാത്തലമാക്കി ഇത്രയധികം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു യുവ എഴുത്തുകാരനും മലയാളത്തിലുണ്ടാവാനിടയില്ല.
എനിക്കേറ്റവും ഇഷ്ടമുള്ള ആഘോഷം ക്രിസ്തുമസ്.
''എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ആഘോഷമാണ് ക്രിസ്തുമസ്. മുതിര്‍ന്നതിനു ശേഷമുള്ള ക്രിസ്തുമസിനെക്കാള്‍ വല്ലായ്മകളും ഇല്ലായ്മകളും നിറഞ്ഞ കുട്ടിക്കാലത്തെ ക്രിസ്തുമസാണ് എന്റെ മനസ്സ് നിറയെ'' വിനായക് നിര്‍മ്മല്‍ പറഞ്ഞു.
വിനായക് നിര്‍മ്മലിന്റെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഇളയമകന്‍ യോഹന്‍ ജോസഫ് ബിജുവും എഴുത്തുകാരനാണ്. വിനായക് നിര്‍മ്മലിന്റെ നൂറാം പുസ്തകവും മകന്റെ ആദ്യപുസ്തകവും ഒരേ വേദിയില്‍ അടുത്തിടെയാണ് പ്രകാശനം ചെയ്തത്. പത്താംക്ലാസുകാരന്‍ ഫ്രാന്‍സീസ് ലിയോയാണ് മൂത്തമകന്‍. പാലാ സെന്റ് തോമസ് ടി.ടി.ഐ.യിലെ അധ്യാപിക ഷീജയാണ് ഭാര്യ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments