അണിഞ്ഞൊരുങ്ങി ഇടുക്കി: ക്രിസ്തുമസ്- പുതുവത്സരാഘോഷത്തിന് ഇടുക്കിയിലേക്ക് ഒഴുക്ക്

 

ആഘോഷമേതുമാകട്ടെ, അടിച്ചുപൊളിക്കാന്‍ ഇടുക്കിയോളം മിടുക്കിയായ സ്ഥലം വേറെയില്ലെന്ന് സഞ്ചാരികള്‍ക്കറിയാം. അതുകൊണ്ട് തന്നെ ഈ ക്രിസ്തുമസ്- പുതുവത്സരാഘോഷത്തിനും സഞ്ചാരികളിലേറെയും തിരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കി തന്നെയാണ്. ഇതിന് തെളിവായി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം ഇപ്പോള്‍ തന്നെ ഭൂരിഭാഗവും ബുക്കിംഗായി കഴിഞ്ഞു.


 ക്രിസ്തുമസ്, ന്യൂ ഇയര്‍ ദിവസങ്ങളിലൊന്നും ജില്ലയില്‍ ഒരിടത്തും നല്ല മുറികളൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മൂന്നാര്‍, മറയൂര്‍, വാഗമണ്‍, തേക്കടി, രാമക്കല്‍മേട് എന്നിവിടങ്ങളില്‍ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും മാത്രമാണ് ഇനി ഒഴിവുള്ളത്. അടുത്ത 22 മുതല്‍ ജനുവരി മൂന്ന് വരെ ഇതാണ് അവസ്ഥ. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും സഞ്ചാരികളിലുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തിരക്ക് കൂടുതലാകുമെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments