ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ രാമപുരം പഞ്ചായത്ത് കേരളോത്സവം 2024 നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട് അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത അലക്‌സ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പര്‍ ജോഷി കുമ്പളത്ത്, റോബി ഊടുപുഴയില്‍ എന്നിവര്‍ പ്രസംഗിച്ചു. കലാ,കായിക മത്സരങ്ങളില്‍ നിരവധി യുവജനങ്ങള്‍ പങ്കെടുത്തു. വിജയിക്കുന്ന കലാ,കായിക താരങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ബ്ലോക്ക് കേരളോത്സവത്തില്‍ രാമപുരം ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും
0 Comments