പാലാ അമലോത്ഭവ ജൂബിലി തിരുനാളിന് പാലായില്‍ കൊടിയേറി. തുടര്‍ന്ന് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമേളയും ടൗണ്‍ഹാളില്‍ ആരംഭിച്ചു. നാടകമേള മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാദര്‍ ജോസഫ് തടത്തില്‍, ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. ബിജു വാതല്ലൂര്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, സതീഷ് മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മരിച്ചുപോയ സി.വൈ.എം.എല്‍. അംഗങ്ങളെയും ബാബു മണര്‍കാട്, നാടകവാഹനം മറിഞ്ഞു മരിച്ചുപോയവര്‍ എന്നിവരെയും ടെന്‍സന്‍ വലിയകാപ്പില്‍ അനുസ്മരിച്ചു.
തുടര്‍ന്ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ എന്ന നാടകം അരങ്ങേറി. നാടകമത്സരത്തോടനുബന്ധിച്ച് നടക്കുന്ന സ്വര്‍ണ്ണനാണയം, ഗിഫ്റ്റുകള്‍ എന്നിവയ്ക്കുള്ള കൂപ്പണ്‍ മത്സരം റിജോ ജോസ് നെല്ലിപ്പുഴ ഉദ്ഘാടനം ചെയ്തു. 1 മുതല്‍ 6 വരെ വൈകിട്ട് 7.30 ന് നാടകം ആരംഭിക്കും.
0 Comments