കിണറ്റിൽ വീണ പോത്തിനെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. പാമ്പാടി പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള വെള്ളിലാവുങ്കൽ സണ്ണിയുടെ പുരയിടത്തിലെ കിണറ്റിലാണ് പോത്ത് വീണത്.
ഇന്ന്ഉ ച്ചയ്ക്ക് രണ്ടിനു ആയിരുന്നു സംഭവം. കിണറിനു സമീപത്തു കെട്ടിയിരുന്ന പോത്ത് വെള്ളം കണ്ടു കിണറ്റിലേക്കു വീഴുകയായിരുന്നു. തുടർന്നു നാട്ടുകാർ അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ രക്ഷിക്കുകയുമായിരുന്നു.
കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാൽ ജലോപരിതലത്തിൽ ഉയർന്നു നിന്നതിനാലാണ് പോത്തിന് ജീവഹാനി സംഭവിക്കാതിരുന്നതെന്നു അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പോത്തിനെ രക്ഷിച്ചത്. പോത്തിന് സാരമായ മുറിവുകളുണ്ട്.
പാമ്പാടിയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ വെള്ളം ഉപയോഗിക്കുന്ന കിണറ്റിലാണ് പോത്ത് വീണത്. ഇതേതുടർന്നു കിണർ തേകിയതായി വസ്തു ഉടമ കൂടിയായ സണ്ണി പാമ്പാടി അറിയിച്ചു.
സ്റ്റേഷൻ ഓഫിസർ വി.വി.സുവികുമാർ, സീനിയർ ഫയർ ഓഫിസർ വി.എസ്.അഭിലാഷ് കുമാർ, ഫയർ ഓഫിസർമാരായ ആർ.അജേഷ്, ജി.എം.ജയകൃഷണൻ, മനോജ് നാരായണൻ, ജോമോൻ ജേക്കബ്, ബി.കണ്ണൻ, ഹോംഗാർഡ് കെ.ബി.ബിനു കുമാർ എന്നിവർ നേതൃത്വം നൽകി.
0 Comments