ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും കേരളത്തിലെ എല്ലാ രൂപതകളുടയും സാമൂഹിക പ്രവർത്തന സംഘടനകളുടെ ഫെഡറേഷനായ കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന "സജീവം" മയക്കുമരുന്നു വിരുദ്ധ കാമ്പയനിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിക്കുന്ന രൂപതാ തല പ്രസംഗമൽസരം പതിനാലാം തീയതി ശനിയാഴ്ച പാലായിൽ നടക്കും.
രാവിലെ വനിതകൾക്കും ഉച്ചയ്ക്ക് ശേഷം പുരുഷന്മാർക്കുമായാണ് മൽസരം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിക്കുന്ന പ്രസംഗ മൽസരത്തിൽ പങ്കെടുക്കാൻ പേരു രജിസ്റ്റർ ചെയ്തിരിക്കുന്ന വനിതകൾക്ക് രാവിലെ ഒൻപതു മണി മുതൽ ഒൻപതര വരെ സ്കൂളിലെത്തി ചെസ്റ്റ് നമ്പർ കൈപ്പറ്റാവുന്നതാണ്. പുരുഷന്മാർക്ക് ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ ചെസ്റ്റ് നമ്പർ നൽകുന്നതാണ്.
മൽസരം ആരംഭിച്ചു കഴിഞ്ഞാൽ രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും. "മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ " എന്ന ആശയം അടിസ്ഥാനപ്പെടുത്തി നിശ്ചിത പ്രസംഗ വിഷയം ഓരോ മൽസരാർത്ഥിക്കും അഞ്ചു മിനിറ്റു മുൻപേ നൽകുന്നതാണ്. പരമാവധി അഞ്ചു മിനിറ്റു മാത്രമാണ് മൽസര സമയം. അധിക സമയം അനുവദിക്കുന്നതല്ല. വിജയികളെ മൽസര വേദിയിൽ തന്നെ പ്രഖ്യാപിക്കുന്നതും മൽസര വിജയികൾക്കുള്ള ക്യാഷ് പ്രൈസുകളും മെമൻ്റോയും പിന്നീട് വിതരണം ചെയ്യുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447143305.
0 Comments