ക്രിസ്മസ് നാളിൽ ദയപാലിയേറ്റീവ് കെയർ സൊസൈടി ഒരുക്കിയ ഭിന്നശേഷി സൗഹൃദ സംഗമം ഹൃദ്യമായി.
കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ നടന്ന സംഗമത്തിൽ 150 ഭിന്നശേഷിക്കാർ പങ്കെടുത്തു.
മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദയ ചെയർമാൻ പി.എം.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫാ. ജീവൻ കദളിക്കാട്ടിൽ ക്രിസ്മസ് സന്ദേശം നല്കി. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി മുഖ്യാതിഥിയായിരുന്നു. റിട്ട. ആർ.ടി.ഒ.യും ദയ ജോയിൻ് സെക്രട്ടറിയുമായ പി.ഡി. സുനിൽ ബാബു മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പർമാരായ ജയ്സി സണ്ണി, ബിന്ദു ജേക്കബ്, ബിന്ദു ബിനു, മേലുകാവ് പഞ്ചായത്ത് മെമ്പർ അലക്സ് ജോസഫ്, സണ്ണി മാത്യു, മേലുകാവ് പോലിസ് സബ് ഇൻസ്പെക്ടർ കെ.ബി. ഗോപകുമാർ,ബീന സാമുവൽ, ദയ ജനറൽ കൗൺസിൽ മെമ്പർമാരായ ജോസഫ് പീറ്റർ, ലിൻസ് ജോസഫ്, ബിന്ദു പി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കടനാട് പഞ്ചായത്തിലെ മികച്ച പാലിയേറ്റീവ് നേഴ്സ് രാജിമോൾ സു ഭാഷിനെ ചടങ്ങിൽ ആദരിച്ചു.
ഭിന്നശേഷിക്കാർക്ക് വീൽചെയർ ,മുച്ചക്ര സൈക്കിൾ,ഭക്ഷണകിറ്റ്, മെഡിക്കൽകിറ്റ്, ഡയലൈസർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. പഞ്ചായത്തിലെ ആശ വർക്കർമാരും സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments