തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവം

 
തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തിലെ മണ്ഡല സമാപന മഹോല്‍സവവും പൊങ്കാലയും നാളെ മുതല്‍ 26 വരെ തീയതികളില്‍ നടക്കും.

നാളെ വൈകിട്ട് 7.30 മുതല്‍ ഹിഡുംബന്‍ പൂജ തലപ്പുലം ശ്രീകൃഷ്ണ പുരം ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പൂജാപന്തലില്‍ നടക്കും.

ബുധന്‍ രാവിലെ 4-ന് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, നവഗം, പഞ്ചഗവ്യം, കലശാഭിഷേകം, 7.00 മണി മുതല്‍ ദേവീഭാഗവത പാരായണം, 9.30 മുതല്‍ പൊങ്കാല, 10 മുതല്‍ തിരുവരങ്ങില്‍ സോപാനസംഗീതം, അവതരണം: സോപാന സംഗീത തിലകം വിനോദ് സൗപര്‍ണ്ണിക, 12-ന് പ്രസാദമൂട്ട്. വൈകിട്ട് 7.30 മുതല്‍ പാലാ കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള.
 



26 ന് മണ്ഡല മഹോല്‍സവം. രാവിലെ 4ന് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, അഭിഷേകകുടം, അഭിഷേകം, ഉഷപൂജ, വിശേഷാല്‍ പൂജകള്‍,വഴിപാടുകള്‍. 7-ന് ദേവീഭാഗവത പാരായണം. 9.30 മുതല്‍ കുംഭകുട ഘോഷയാത്ര. 10ന് കഥാകഥനം. 12ന് വീരനാട്യം, ശിവപാര്‍വ്വതി കലാക്ഷേത്രം ഇഞ്ചോലികാവ്. 12.30 മുതല്‍ മഹാപ്രസാദമൂട്ട്. വൈകിട്ട് 5-മുതല്‍ കാഴ്ച ശ്രീബലി, 8.30ന് ഭരതനാട്യം അയന പ്രവീണ്‍ ഇല്ലത്ത് ഭരണങ്ങാനം. 9.30ന് താലപ്പൊലി എതിരേല്‍പ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments