പാലാ മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളി



പാലാ മൂന്നാനി ഗാന്ധി പ്രതിമയ്ക്ക് സമീപം സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മെയിൻ റോഡിനോട് ചേർന്ന ഓടയിലാണ് വൻതോതിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. ഇന്നലെ രാത്രി 11 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ട ഭാഗത്തു നിന്നും ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നത്. 
ഏറെ നാളുകൾക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ക്കൂസ് മാലിന്യം തള്ളിയിരുന്നു. തുടർന്നു വീണ്ടും കക്കൂസ് മാലിന്യ നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്. 

ഗാന്ധി പ്രതിമയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, ബിനു പെരുമന, സുമിത കോര, അനൂപ് എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments