"സഭയുടെ അസ്തിത്വം എന്നത് നല്ല കുടുംബങ്ങളാണ്" വെരി.റവ.ഡോ.ജോസഫ് തടത്തിൽ



"സഭയുടെ അസ്തിത്വം എന്നത് നല്ല കുടുംബങ്ങളാണ്"
വെരി.റവ.ഡോ.ജോസഫ് തടത്തിൽ

കുടുംബത്തിൻ്റെ ഭദ്രത നിലനിൽക്കുന്നത് അവിടുത്തെ സ്നേഹബന്ധത്തിൻ്റെയും കുടുംബാംഗങ്ങളോടുള്ള പരസ്പര ആദരവിൻ്റെയും അടിസ്ഥാനത്തിലാണ്. കുടുബാംഗങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയുടെ ആഴം കുറച്ചാൽ കുടുംബത്തിലെ സംപ്രീതിയും  മനസമാധാനവും കൂടുമെന്നും മുഖ്യവികാരി ജനറാ ൾ പറഞ്ഞു. സഭയുടെ അസ്തിത്വം തന്നെ നല്ല കുടുംബങ്ങളാണ്. അറിവും തിരിച്ചറിവും ഉള്ള തലമുറയാണ് ഒരു കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും ഏതൊരവസ്ഥയിലും ജീവിതത്തെ ദൈവത്തിലേക്ക് തിരിച്ചു വെയ്ക്കാൻ നമുക്ക് കഴിയണമെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ മൂന്നാം ദിനം വിശുദ്ധ കുർബ്ബാന മധ്യേ പാലാ രൂപത പ്രോട്ടോസിഞ്ചലൂസ് വെരി. റവ.ഡോ.ജോസഫ് തടത്തിൽ ദൈവജനത്തെ ഓർമ്മിപ്പിച്ചു.

സ്നേഹം സത്തയായി അടിസ്ഥാനമുള്ള കുടുംബമാണ് തിരുക്കുടുംബം. അധ്വാനത്തിൻ്റെ മഹത്വവും അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പത്തിൻ്റെ മൂല്യവും മക്കളെ പഠിപ്പിക്കാൻ കഴിയണം. ഇടവക പള്ളിയിൽ ഇടയനോടൊപ്പം കൂടി ബലിയർപ്പിക്കുന്ന നമ്മുടെ പാരമ്പര്യങ്ങൾ നാം കാത്തു സൂക്ഷിക്കണമെന്നും പ്രോട്ടോ സിഞ്ചലുസച്ചൻ കൂട്ടിച്ചേർത്തു.

ഫാ.ജോൺസൺ പുള്ളീറ്റ്, ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.സെബാസ്റ്റിയൻ ആലപ്പാട്ട്കോട്ടയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

മൂന്നാം ദിനത്തെ ബൈബിൾ കൺവെൻഷൻ ശുശ്രൂഷകൾക്ക്  ടോമി ആട്ടപ്പാട്ട്, റോഷി മൈലക്കച്ചാലിൽ, പൗലോച്ചൻ പഴെപറമ്പിൽ,  സെബാസ്റ്റിയൻ പയ്യനിമണ്ഡപം, ജോൺസൺ തടത്തിൽ, ജോസ് എടയോടിൽ, ഷിജു വെള്ളപ്ലാക്കൽ, എബ്രഹാം പുള്ളോലിൽ, ജോസ് മൂലച്ചരിൽ, തോമസുകുട്ടി വാണിയപുരക്കൽ, രാജേഷ് പട്ടത്തേക്കുഴി, തങ്കച്ചൻ ഇരുവേലിക്കുന്നേൽ, സോഫി വൈപ്പന, എൽസി ബൈജു ഇടമുളയിൽ എന്നിവർ നേതൃത്വം നൽകി.


ബൈബിൾ കൺവെൻഷൻ നാലാം ദിനം (22-12-2024)

വൈകുന്നേരം 3.30ന് ജപമാല, തുടർന്ന് നാലിന് വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോൺ.ജോസഫ് കണിയോടിക്കൽ,ആർച്ച് പ്രീസ്റ്റ് ഫാ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ.ജോസഫ് നരിതൂക്കിൽ എന്നിവർ സഹകാർമ്മികരാകും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments