പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി


തൊടുപുഴ നഗരത്തില്‍ കോതായിക്കുന്ന് ബൈപ്പാസിന് സമീപം വീട്ടില്‍ പാചകവാതകം ചോര്‍ന്നത് ആശങ്ക പരത്തി. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഉഴത്തില്‍ റെയ്ച്ചല്‍ തോമസിന്റെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫ്‌ളോര്‍ മില്ലില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പാചകവാതക സിലിണ്ടറിലാണ് ചോര്‍ച്ച ഉണ്ടായത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. 


വാഷറിന്റെ തകരാറാണ് ചോര്‍ച്ചക്ക് കാരണമായതെന്നും തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് സേഫ്റ്റി ക്യാപ്പ് ഉപയോഗിച്ച് ചോര്‍ച്ച പൂര്‍ണമായി അടയ്ക്കുകയും ചെയ്യുകയായിരുന്നുവെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയതായി ലഭിച്ച സിലിണ്ടര്‍ രാവിലെ മുതല്‍ ഉപയോഗത്തിലുള്ളതായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ബിബിന്‍ എ തങ്കപ്പന്‍, സജീവ് പി ജി, അനില്‍ നാരായണന്‍ എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments