മനുഷ്യരോടുള്ള അകൽച്ചയല്ല ദൈവത്തോടുള്ള സംഭാഷണമായിരിക്കണം നമ്മുടെ മൗനം. മാർ.ജോസഫ് കല്ലറങ്ങാട്ട്.
തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം.
മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാം
അടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും നമ്മുടെ പാരമ്പര്യങ്ങളും. അവ ഒരുപോലെ ചേർത്തുപിടിക്കുമ്പോഴാണ് ദൈവവചനം എന്താണെന്ന് നമുക്ക് മനസ്സിലാക്കുന്നതെന്നും പിതാവ് വീണ്ടും ഓർമ്മിപ്പിച്ചു.
ആഘോഷമായ വിശുദ്ധ കുർബാനയിൽ വികാരി ജനറാൾ മോൺ.ജോസഫ് കണിയോടിക്കൽ,ആർച്ച് പ്രീസ്റ്റ് ഫാ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ.ജോസഫ് നരിതൂക്കിൽ എന്നിവർ സഹകാർമ്മികരായി.
പാലാ രൂപതയിലെ കുടുംബക്കൂട്ടായ്മയും ബൈബിൾ അപ്പോസ്തോലേറ്റും സംയുക്തമായി നടത്തിയ രണ്ടാമത് വചനനിധി (മൂന്ന് മിനിറ്റിൽ ഏറ്റവും കൂടുതൽ വചനം കാണാതെ പറയുന്നവർക്കുള്ള) മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള പുരസ്കാര നിർവഹണവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
രൂപത ഡയറക്ടർമാരായ റവ. ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, എന്നിവർ സന്നിഹിതരായിരുന്നു.
മത്സരങ്ങൾ കുട്ടികൾ, യുവജനങ്ങൾ, സിസ്റ്റേഴ്‌സ്, സ്ത്രീകൾ, പുരുഷന്മാർ, എന്നീ അഞ്ച് വിഭാഗങ്ങളിലായിരുന്നു.
നാലാം ദിനത്തെ ബൈബിൾ കൺവെൻഷൻ ശുശ്രൂഷകൾക്ക് ടോമി മംഗലത്തിൽ, ഷാജി ഇടതിനകത്ത്, ബെന്നി പുളിമറ്റത്തിൽ, ജോസഫ് പുല്ലാട്ട്, സി. ആൻസ് എസ് എച്ച്, സെബാസ്റ്റിയൻ പൈലി കുഴികണ്ടത്തിൽ, ലിൻസി കുരിശുംമൂട്ടിൽ, സി.എലിസബത്ത് എസ് എച്ച്, സി.അമൽ ഗ്രേസ് എസ് എച്ച്, സി.മെറിൻ എസ് എച്ച്, സി. ബിനറ്റ് എസ്. എച്ച്, സി. ആൽഫിൻ എസ് എച്ച്, എന്നിവർ നേതൃത്വം നൽകി.
പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ബൈബിൾ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.
ഡിസംബർ 19 മുതല്‍ തുടങ്ങിയ 5 ദിവസത്തെ 42-ാ മത് പാലാ രൂപത പ്ലാറ്റിനം ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. വൈകീട്ട് 3.30 ന് ജപമാല, വൈകുന്നേരം നാലിന് ഫാ. ഡൊമിനിക് വാളന്മനാല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇന്ന് ഉണ്ടായിരിക്കും.
സുവിശേഷവൽക്കരണ വർഷാരംഭത്തിന് ഔപചാരികമായി തിരി തെളിയും. അതോടൊപ്പം കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിക്കും.
0 Comments