അറിവിൻ്റെ ശിവഗിരി തീർത്ഥാടനം ലോകശ്രദ്ധ നേടി: കെ.പത്മകുമാർ.... മീനച്ചിൽ യൂണിയനിൽ നിന്നും പദയാത്ര ആരംഭിച്ചു.
എസ് എൻ ഡി പി യോഗത്തിനു കീഴിൽ യൂണിയനുകളും ശാഖകളും കുടുംബയൂണിറ്റുകളും മൈക്രോയൂണിറ്റുകളും ശക്തമായതിനാൽ ഇന്ന് ഓരോ തീർത്ഥാടനകാലത്തും മാത്രമല്ല, വർഷത്തിൽ മുന്നൂറ്റി അറുപത്തിഅഞ്ച് ദിവസവും ശിവഗിരിയിലേയ്ക്ക് തീർത്ഥാടകരുടെ മഹാപ്രയാണമാണ് നടക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ന് തീർത്ഥാടകർ ശിവഗിരിയിലേയ്ക്ക് എത്തുന്നു എന്നും മഹാഗുരുവിലേക്കുള്ള ഈ മഹാപ്രയാണം ഇന്ന് അറിവിൻ്റെ തീർത്ഥാടനം എന്ന നിലയിൽ ലോകശ്രദ്ധ നേടിയിരിക്കുകയാണ് എന്നും പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ് കെ.പത്മകുമാർ പറഞ്ഞു. 92-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടനത്തിൻ്റെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന 10-ാമത് പദയാത്ര "ഇടപ്പാടി മുതൽ ശിവഗിരി വരെ" പാലാ ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്ര സന്നിധിയിൽ വച്ച് ഉത്ഘാടനം ചെയ്ത് പീതപതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, വൈസ് ചെയർമാൻ സജീവ് വയലാ, കൺവീനർ എം.ആർ.ഉല്ലാസ്, ജോ.കൺവീനർ ഷാജി തലനാട്, പദയാത്രാ ക്യാപ്റ്റൻ സി.റ്റി.രാജൻ എന്നിവർ പീതപതാക ഏറ്റുവാങ്ങി.
തൊണ്ണൂറ് വയസ്സിലേയ്ക്കെത്തുന്ന ദേവകിയമ്മ മുതൽ രണ്ട് വയസിലേക്കെത്തുന്ന നാണുക്കുട്ടൻ ഉൾപ്പെടെ നൂറിലതികം പദയാത്രികർ ഏഴു ദിവസങ്ങളിലായി നടക്കുന്ന അറിവിന്റെ തീർത്ഥാടനത്തിൽ അനുധാവനം ചെയ്യുന്നു. എസ് എൻ ഡി പി യോഗത്തിൻ്റെ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രകളിൽ ഏറ്റവും ദൂരം താണ്ടിയെത്തുന്ന പദയാത്ര എന്ന പ്രത്യേകത കൂടി ഉണ്ട് മീനച്ചിൽ യൂണിയൻ പദയാത്രികർക്ക്.
യോഗം അസിസ്റ്റൻ്റ് സെക്രട്ടറി റ്റി.പി സുന്ദരേശൻ, പാലാ എം.എൽ.എ മാണി സി കാപ്പൻ, രാജേഷ് വാളിപ്ലാക്കൽ, ഷാജി മുകുളേൽ, സതീഷ് മണി എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സാബു കൊട്ടൂർ, സജി ചേന്നാട്, പോഷകസംഘടന ഭാരവാഹികളായ അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, രാജീ ജിജിരാജ്, സംഗീതാ അരുൺ, പ്രദീപ് പ്ലാച്ചേരി, സതീഷ് എംജി, ഹരീഷ് ഹരി വിവിധ ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.
0 Comments