ചേർപ്പുങ്കൽ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാളിന് തുടക്കമായി. ക്രിസ്മസ് രാത്രി പിറവിയുടെ തിരക്കർമ്മങ്ങളെ തുടർന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ തിരുനാളിന് കൊടിയേറ്റി. ഡീക്കൻ സെബാസ്റ്റ്യൻ പെട്ടപ്പുഴ സന്ദേശം നൽകി. സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ചാമകാലായിൽ, സണ്ണി പൂത്തോട്ടൽ, ബെന്നി പുളിയൻമാക്കൽ, സോണി കോയിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
0 Comments