പാലാ സഫലം 55 പ്ലസ് ന്യൂ ഇയർ സംഗമം 31ന് രാവിലെ 10.30 ന് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.
പാലാ ഡിവൈഎസ്പി കെ.സദൻ സംഗമം ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് ശശിധരൻ നായർ അധ്യക്ഷത വഹിക്കും.നടനും എഴുത്തുകാരനുമായ അമേരിക്കൻ മലയാളി ഹരി നമ്പൂതിരി,ദീപിക ദിന പത്രം ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.മജീഷ്യൻ കണ്ണൻ മോൻ മാജിക് ഷോ അവതരിപ്പിക്കും.സഫലം അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
0 Comments