പയപ്പാര്‍ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവത്തിനും പതിനെട്ട് പടി ചവിട്ടി നെയ്യഭിഷേകത്തിനും ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. .. വീഡിയോ ഈ വാർത്തയോടൊപ്പം കാണാം


പയപ്പാര്‍ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവത്തിനും  പതിനെട്ട് പടി ചവിട്ടി നെയ്യഭിഷേകത്തിനും ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 

 പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവവും പതിനെട്ട് പടി ചവിട്ടി നെയ്യഭിഷേകവും ജനുവരി 10 മുതല്‍ 15 വരെ തീയതികളിലായി നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ അജേഷ് കുമാര്‍ കെ.പി. പ്രശാന്ത് നന്ദകുമാർ, ബിനു എം.സി. കെ.പി. അനിൽകുമാർ, എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വീഡിയോ ഇവിടെ കാണാം 👇👇👇






10-ാം തീയതി രാത്രി 8-നാണ് കൊടിയേറ്റ്. അന്ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് മഹാഗണപതിഹോമം, 11 ന് കൊടിമര ഘോഷയാത്ര, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ഭജന, രാത്രി 8 ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണി നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 8.30 ന് തിരുവാതിരകളി, 9.15 ന് ക്ലാസിക്കല്‍ ഡാന്‍സ്. 

11-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, 7 ന് സംഗീതാര്‍ച്ചന, 7.45 ന് പയപ്പാര്‍ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്ര ചരിത്രം, 8.30 ന് തിരുവാതിരകളി. 

12-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് കാളകെട്ട്, മുടിയാട്ടം, 7.30 ന് നാട്ടരങ്ങ്. 

13 ന് രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 7 ന് അഷ്ടപുഷ്പാഭിഷേകം, തുടര്‍ന്ന് നാട്ടരങ്ങ്, വിവിധ കലാപരിപാടികള്‍, 8 ന് കരോക്കെ ഗാനമേള. 


14-ാം തീയതി പള്ളിവേട്ട ഉത്സവം. രാവിലെ 7.30 ന് ശ്രീഭൂതബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങര കാവിലേക്ക് താലംപുറപ്പാട്, 7 ന് താലം എതിരേല്പ്, 6.30 ന് ദീപാരാധന, 9 ന് തിരുവാതിരകളി, 10 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11 ന് കളമെഴുത്തും പാട്ടും. 

15-ാം തീയതി ആറാട്ടുത്സവം. രാവിലെ 8 മുതല്‍ ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ശ്രീഭൂതബലി, തുടര്‍ന്ന് ആറാട്ട്, 11.30 ന് കഥാകഥനം, 12.30 ന് ആറാട്ടുസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍.

108 മാളികപ്പുറങ്ങളും അയ്യപ്പന്‍മാരും 18 പടി ചവിട്ടി നെയ്യഭിഷേകം നടത്തും 

പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി 108 മാളികപ്പുറങ്ങളും മറ്റ് അയ്യപ്പഭക്തരും ഇരുമുടി കെട്ടെടുത്ത് 11-ാം തീയതി രാവിലെ 9 ന് പതിനെട്ടാംപടി ചവിട്ടി ക്ഷേത്രദര്‍ശനം നടത്തും. തുടര്‍ന്ന് അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തില്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് അഭിഷേകം നടത്തും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments