സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കവെ, പിക്അപ് വാനിടിച്ച ഗൃഹനാഥൻ മരിച്ചു
കുമരകം ആറ്റാമംഗലം പള്ളിയുടെ മുൻവശത്ത് റോഡിലെ സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചു കടക്കവേ പിക് അപ് വാനിടിച്ചു തലക്ക് ഗുരുതര പരുക്കേറ്റ കുമരകം മേക്കിത്ര വീട്ടിൽ തങ്കച്ചൻ (72) മരിച്ചു.
പരിക്കേറ്റ തങ്കച്ചനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് 11.45 നായിരുന്നു അപകടം. ബ്രെഡും കേക്കും വിതരണം ചെയ്യുന്ന പിക്ക്അപ് വാനാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ: സിന്ധു (ആലപ്പുഴ)
മക്കൾ: വിനിത , സനിത
മരുമക്കൾ: സുജിത്ത് (കരിപ്പുത്തട്ട്), മനു ( നെടുംമ്പാശ്ശേരി)
0 Comments