പ്രേഷിതർ സുവിശേഷ മൂല്യങ്ങളെ മാതൃകയാക്കണമെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പാലാ ളാലം പഴയ പള്ളിയിൽ വച്ച് നടന്ന ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം, ത്യാഗം, സേവനം, സഹനം എന്ന മിഷൻലീഗ് മുദ്രാവാക്യം സുവിശേഷത്തിന്റെ സാരസംഗ്രഹമാണെന്നും അവ ക്രിസ്തുവിന്റെ മൂല്യങ്ങളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മിഷൻ ലീഗ് പാലാ രൂപത പ്രസിഡന്റ് ഡോ ജോബിൻ ടി. ജോണി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണം നടത്തി. ഫാ. ജോസഫ് തടത്തിൽ, ഫാ. ആൻ്റണി നങ്ങാപറമ്പിൽ, ഫാ. ജോർജ് ഒഴുകയിൽ, സി.ഡോ. മോനിക്ക SH, തോമസ് അടുപ്പുകല്ലുങ്കൽ, ഡോ. ടോം ജോസ് ഒട്ടലാങ്കൽ, സിറിൽ തൊമ്മനാം മറ്റത്തിൽ, ജോഫി ഞാവള്ളിൽ എന്നിവർ പ്രസംഗിച്ചു.
മികച്ച മേഖലകൾക്കും ശാഖകൾക്കും ഉള്ള ട്രോഫികൾ സമ്മേളനത്തിൽ വിതരണം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി പ്രേഷിത റാലിയും നടന്നു. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പ്രേഷിത റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാർഷിക സമ്മേളനത്തിനുശേഷം രൂപതയിലെ 171 ശാഖകളിൽ നിന്നും 17 മേഖലകളിൽ നിന്നുമുള്ള ഭാരവാഹികൾ പങ്കെടുത്ത കൗൺസിൽ യോഗവും നടന്നു
0 Comments