സംസ്‌കൃതോത്സവത്തില്‍ പൂവരണി ഗവ. യു.പി. സ്‌കൂളിലെ കുട്ടികളെ വെല്ലാനാവില്ല മക്കളേ. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മറ്റ് അന്‍പത് സ്‌കൂളുകളെ പിന്തള്ളിയാണ് യു.പി. വിഭാഗം സംസ്‌കൃതോത്സവത്തില്‍ പൂവരണി ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ കിരീടമണിഞ്ഞത്.
പതിനെട്ട് ഇനങ്ങളിലായി 17 പേരാണ് മത്സരവേദിയിലെത്തിയത്. 76 പോയിന്റോടുകൂടിയാണ് സംസ്‌കൃത കലാകിരീടം പൂവരണി ഗവ. യു.പി. സ്‌കൂളില്‍ കൊണ്ടുവന്നത്. സംസ്‌കൃത അധ്യാപിക ഗായത്രി ശ്രീധരന്റെ നേതൃത്വത്തിലാണ് കുട്ടികളെ മത്സരിപ്പിക്കാനൊരുക്കിയത്.
സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ സംസ്‌കൃത പഠനം ഉണ്ട്. എല്ലാവര്‍ഷവും എല്‍ പി ,യു പി ക്ലാസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് പരീക്ഷയും നടത്തിവരുന്നു.
അതില്‍ വിജയിക്കുന്നവര്‍ക്ക് ബഹുമതിപത്രവും സ്‌കോളര്‍ഷിപ്പ് തുകയും ലഭിച്ചുവരുന്നു. സംസ്‌കൃതം ഒന്നാം ഭാഷയായ ഈ വിദ്യാലയത്തില്‍ ഇതിനു മുമ്പും സംസ്‌കൃതോത്സവത്തിനുള്ള ഓവറോള്‍ കിരീടം ലഭിച്ചിട്ടുണ്ട്.
ഷിബുമോന്‍ ജോര്‍ജ്ജ് ആണ് പ്രധാന അധ്യാപകന്‍. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്‌കൃതാധ്യാപകര്‍ക്കായി നടത്തിയ കവിതാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഗായത്രി ശ്രീധരനാണ് സംസ്‌കൃത അധ്യാപിക.
![]() |
Gayathri Sreedharan |
ശാസ്ത്രോല്‍സവത്തിലും, കലോത്സവങ്ങളിലും ഉപജില്ലാ തലത്തില്‍ നിരവധി നേട്ടങ്ങള്‍ ലഭിച്ച പൂവരണി ഗവ. യു.പി. സ്‌കൂള്‍ പാലാ ഉപജില്ലയില്‍ സംസ്‌കൃതപഠനം ഉള്ള ഏക ഗവണ്‍മെന്റ് വിദ്യാലയമാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments