കോട്ടയത്തിൻ്റെ കിഴക്കൻ മേഖലകളിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ നിരവധി തോടുകൾ കരകവിഞ്ഞൊഴുകി. റോഡുകളിലും വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മണർക്കാട് ബൈപ്പാസിലെ നാലു മണിക്കാറ്റ് ഭാഗം റോഡ് വെള്ളത്തിനടിയിലാണ്. ദേശീയപാത 183 ൽ വട്ടമലപ്പടിയിൽ വെള്ളം കയറി. കാളയന്തഭാഗത്ത് ആക്രി കടകളിലും, ഫർണിച്ചർ നിർമ്മാണ യൂണിറ്റിലും വെള്ളം കയറിയ നിലയിലാണ്.
പോരാളൂർ ഭാഗത്ത് ഒരു വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. സർവ്വീസ് സ്റ്റേഷൻ കടവും ഭാഗം റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. മുങ്ങാക്കുഴി ഭാഗത്ത് ഒരു കാർ വെള്ളത്തിൽ മുങ്ങി. പുളിക്കൽ കവലയിൽ പന്നകം തോട് കരകവിഞ്ഞൊഴുകി വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെള്ളം കയറി.
ഡിസംമ്പർമാസങ്ങളിൽ വെള്ളപ്പൊക്കം അപൂർവ്വ സംഭവമാണന്ന് പഴമക്കാർ പറഞ്ഞു. തോടുകളുടെ ആഴവും, കയ്യേറ്റം മൂലം വീതിയും കുറഞ്ഞതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നും നാട്ടുകാർ പറഞ്ഞു.
0 Comments