നിയന്ത്രണം നഷ്ടപ്പെട്ട ദോസ്ത് വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂലമറ്റം പുള്ളിക്കാനം റോഡിലൂടെ കുമളി ഭാഗത്തേക്ക് പോകുകയായിരുന്ന പൈനാപ്പിള്‍ കയറ്റി വന്ന പിക്കപ്പ് പോലുള്ള ദോസ്ത് വാഹനമാണ് മണപ്പാടി പഴയ ചെക് ഡാമിലേക്ക് മറിഞ്ഞത്.
പുള്ളോംപറമ്പില്‍ വളവില്‍ നിന്നും കയറ്റം കയറാനാവാതെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലേക്ക് മറിയുകയായിരുന്നു. ചെക് ഡാം പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വെള്ളമുണ്ടായിരുന്നില്ല.തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
0 Comments