ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

 

ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ മറികടക്കാൻ കെഎസ്ആർടിസി ബസ് ഇടതുവശത്തു കൂടി ഓവർ ടേക്ക് ചെയ്യുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ട് സമീപത്തു കൂടിയാണ് ഇടതുവശം വഴി കെ എസ് ആർടിസി ബസ് ഓവർ ടേക്ക് ചെയ്തത്.


 കെഎസ്ആർടിസി ബസിൻ്റെ അപകടരമായ ഈ യാത്രയിൽ തലനാരിഴയ്ക്കാണ് യാത്രക്കാരി രക്ഷപെട്ടത്. ഇരു ബസ്സുകളുടെയും ഇടയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോട്ടയത്തുനിന്നും കുമളിയിലേക്ക് പോകുകയായിരുന്നു കെഎസ് ആർടിസി ബസ്. കെ.കെ റോഡ്, കോട്ടയം – പാലാ – കിടങ്ങൂർ തുടങ്ങിയ റൂട്ടുകളിൽ ബസുകളുടെ  മത്സരയോട്ടത്തെ കുറിച്ചുള്ള പരാതികളും വ്യാപകമാണ്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments