വി.ജെ ബേബി വെള്ളിയേപ്പള്ളിയെ മാണി സി. കാപ്പൻ എം.എൽ.എ ആദരിച്ചു.



ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നും ഏറ്റുവാങ്ങിയ വെള്ളിയേപ്പള്ളി വി.ജെ ബേബിയെ മാണി സി. കാപ്പൻ എം.എൽ.എ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷിയും കർഷകനും എന്നും നാടിന്റെ യശസ്സ് ഉയർത്തുന്നുവെന്നും പാലായുടെ മഹത്തായ പാരമ്പര്യം കൃഷിയിൽ അധിഷ്ഠിതമാണെന്നും എം.എൽ .എ പറഞ്ഞു. കാർഷിക പശ്ചാത്തലം മറന്ന പുതിയ തലമുറക്ക് പിതാവിന്റെ പാത പിന്തുടരുന്ന മകൻ ജോയൽ മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു. 


വി.ജെ ബേബിയുടെ ഭാര്യ റോസി, മകൻ ജോയൽ , ഭാര്യ സെലിൻ കൊച്ചു മകൻ ഇസഹാക്ക് എന്നിവർ എം.എൽഎ യെ സ്വീകരിച്ചു. പാലായുടെ അഭിമാനമായ വി .ജെ  ബേബിക്ക് മെമന്റോയും സമ്മാനിച്ചാണ് മാണി സി. കാപ്പൻ മടങ്ങിയത്. സന്തോഷ് കാവുകാട്ട്,  എം.പി കൃഷ്ണൻ നായർ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments