ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ വിവിധ പരിപാടികളോടെ വിപുലമായിആചരിച്ചു. കുട്ടികളിൽ ദൈവവചനാഭിമുഖ്യം വളർത്തുന്നതിനും വചനാധിഷ്ഠിത ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് ബൈബിൾ ഞായറാചരണം സംഘടിപ്പിച്ചത്. വികാരി ഫാ.സ്കറിയ വേകത്താനം ബൈബിൾ പ്രതിഷ്ഠ നടത്തി .സൺഡേസ്കൂൾ വിദ്യാർത്ഥികൾ ബൈബിൾ വന്ദനം നടത്തി ദൈവവചനം കൊണ്ട് വിദ്യാർഥികൾ തയ്യാറാക്കിയ വചനമരം വ്യത്യസ്ത അനുഭവമാണ് നൽകിയത് .വചനമരം മത്സരത്തിൽ ബ്ളൂ ഹൗസ് ഒന്നാം സ്ഥാനവും റെഡ്,ഗ്രീൻ ഹൗസുകൾ രണ്ടാം സ്ഥാനവും നേടി. ബൈബിൾ വഹിച്ചുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും നടത്തിയ ബൈബിൾ റാലി വർണ്ണ ശബളമായിരുന്നു.ബൈബിൾ ടാബ്ലോയും അലങ്കാരങ്ങളും ബൈബിൾ റാലിക്ക് കൊഴുപ്പേകി. മികച്ച റാലിക്കുള്ള സമ്മാനം ബ്ളൂ ഹൗസ് കരസ്ഥമാക്കി.
റാലിയിൽ റെസ്,ഗ്രീൻ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആൻ മരിയ കോഴിക്കോട്ട്, ദീപ്തിമോൾ കുമ്മേനിയിൽ . ജിയാ അൽഫോൻസാ കോഴിക്കോട്ട്,സിംന സിജു കോഴിക്കോട്ട്, ഇവാന വടശ്ശേരിൽ, ജിയോണ കുറ്റക്കാവിൽ , അയോണ മേരി ഷിജു കട്ടക്കയം തുടങ്ങിയവർ വചനമത്സരത്തിൽ സമ്മാനാർഹരായി .തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജീവൻ പാറടിയിൽ അധ്യക്ഷത വഹിച്ചു . ജിയാ കോഴിക്കോട്ട് ബൈബിൾ ഞായർ സന്ദേശം നൽകി. ഗ്രീൻഹൗസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോജോ പടിഞ്ഞാറയിൽ ഡെന്നി ജോർജ് കൂനാനിക്കൽ, അജിമോൾ പള്ളിക്കുന്നേൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ,സാന്ദ്രാ കൊല്ലപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments