സുനില്‍ പാലാ
ഭഗവാന്‍ ഉപദേശിച്ചു; ഉല്ലാസ് വരച്ചു, രണ്ട് വേലുകളോടുകൂടി ഇടപ്പാടി ആനന്ദഷണ്മുഖ ഭഗവാന്റെ മനോഹരമായ ചിത്രം ഇനി പുണ്യപ്രസിദ്ധമായ ഇടപ്പാടി ക്ഷേത്രത്തിന് സ്വന്തം.
ചുവര്‍ചിത്രത്തിന്റെ ചുവടുപിടിച്ച് ഉല്ലാസ് ആക്രലിക് പെയിന്റിംഗില്‍ തീര്‍ത്ത ആനന്ദഷണ്മുഖ ഭഗവാന്റെ ചിത്രം ഇന്നലെ രാവിലെ ക്ഷേത്ര സോപാനത്തിങ്കല്‍ ചിത്രകാരന്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികളും ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സതീഷ് മണിയും ചേര്‍ന്ന് ആനന്ദഷണ്മുഖ ഭഗവാന്റെ ഛായാചിത്രം ഏറ്റുവാങ്ങി. ഇനിയിത് ഇടപ്പാടിയുടെ പുണ്യസങ്കേതത്തില്‍ ഭക്തര്‍ക്ക് ദര്‍ശന സാഫല്യമേകും.
കട്ടിത്തുണിയുടെ ക്യാന്‍വാസില്‍ കേവലം രണ്ടുമാസംകൊണ്ടാണ് മനോഹരമായ ചിത്രം കട്ടച്ചിറ പിണ്ടിപ്പുഴ മാടമ്പുകാട്ടുവീട്ടിലെ ഉല്ലാസ് ചിത്രീകരിച്ചത്. ചിത്രത്തില്‍ രണ്ട് വേലുകളുണ്ട്. ശ്രീനാരായണ ഗുരുദേവന്‍ തന്റെ തൃക്കൈകളാല്‍ ആനന്ദഷണ്മുഖ ഭഗവാനെ വേലിലേക്ക് ആവാഹിച്ച് ആ വേല് കരിങ്കല്ലില്‍ അഷ്ടമബന്ധമില്ലാതെ ഉറപ്പിച്ചാണ് പ്രതിഷ്ഠ നടത്തിയത്. പ്രതീകാത്മകമായി ഈ വേലുകൂടി ചിത്രത്തില്‍ വന്നു. ഒപ്പം ദേവസേനാപതിക്ക് സ്വതേയുള്ള വേലുകൂടി വന്നപ്പോള്‍ ചിത്രത്തില്‍ രണ്ട് വേലുകളായി.
കട്ടിത്തുണിയുടെ ക്യാന്‍വാസില്‍ കേവലം രണ്ടുമാസംകൊണ്ടാണ് മനോഹരമായ ചിത്രം കട്ടച്ചിറ പിണ്ടിപ്പുഴ മാടമ്പുകാട്ടുവീട്ടിലെ ഉല്ലാസ് ചിത്രീകരിച്ചത്. ചിത്രത്തില്‍ രണ്ട് വേലുകളുണ്ട്. ശ്രീനാരായണ ഗുരുദേവന്‍ തന്റെ തൃക്കൈകളാല്‍ ആനന്ദഷണ്മുഖ ഭഗവാനെ വേലിലേക്ക് ആവാഹിച്ച് ആ വേല് കരിങ്കല്ലില്‍ അഷ്ടമബന്ധമില്ലാതെ ഉറപ്പിച്ചാണ് പ്രതിഷ്ഠ നടത്തിയത്. പ്രതീകാത്മകമായി ഈ വേലുകൂടി ചിത്രത്തില്‍ വന്നു. ഒപ്പം ദേവസേനാപതിക്ക് സ്വതേയുള്ള വേലുകൂടി വന്നപ്പോള്‍ ചിത്രത്തില്‍ രണ്ട് വേലുകളായി.
വലിയ വേല്‍ തോളില്‍ ചാരി അഭയമുദ്രയോടെ എത്തുന്നവര്‍ക്കെല്ലാം അനുഗ്രഹം ചൊരിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് രാജാലങ്കാര ഭൂഷിതനായി നില്‍ക്കുന്ന ഭഗവാന്‍... തുടയോട് ചേര്‍ത്തുവച്ച ഇടംകൈ. രാജമുദ്രയുടെ കിരീയം അലങ്കരിക്കുന്ന മുഖത്ത് ചൈതന്യം വഴിഞ്ഞൊഴുകുന്നു. കണ്ടുനില്‍ക്കുന്ന ആരും കൈകൂപ്പി തൊഴുതുപോകും; എന്റെ ഇടപ്പാടി ഭഗവാനേ...!
ഫിഷറീസ് വകുപ്പിന്റെ കവിയൂരിലെ ഫിഷ് ഫാമില്‍ അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ ഉല്ലാസ് ചിത്രകല ആരില്‍ നിന്നും പഠിച്ചിട്ടേയില്ല. ചില പുസ്തകങ്ങളും യൂട്യൂബുമൊക്കെയാണ് ഇദ്ദേഹത്തിന്റെ ഗുരു. മൂന്ന് വര്‍ഷം മുമ്പ് പിണ്ടിപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ചുവര്‍ചിത്ര മാതൃകയില്‍ മുരുകന്റെയും ഗണപതിയുടെയും ചിത്രങ്ങള്‍ വരച്ചാണ് തുടക്കം. ഇതുകണ്ട പിണ്ടിപ്പുഴ ക്ഷേത്രത്തിലെ തന്ത്രികൂടിയായ ഇടപ്പാടി ക്ഷേത്രം മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികളാണ് ആനന്ദഷണ്മുഖ ഭഗവാനെക്കൂടി ഒന്ന് വരയ്ക്കൂ എന്ന് നിര്‍ദ്ദേശിച്ചത്.
രണ്ടുമാസം മുമ്പ് ഇടപ്പാടിയില്‍ വന്ന് ഷണ്മുഖ ഭഗവാനെ കണ്‍കണ്ടു തൊഴുതു. ആ രൂപം കണ്ണുകളിലേക്ക് ആവാഹിച്ച് മനസ്സില്‍ ക്യാന്‍വാസൊരുക്കി ഉല്ലാസ് മടങ്ങി. വീട്ടിലെത്തിയയുടന്‍ ചിത്ര രചന ആരംഭിച്ചു. രണ്ട് വേല് ചിത്രത്തില്‍ വേണോ എന്നൊന്നാലോചിച്ചു.
മനസ്സില്‍ ഭഗവാന്‍ ഉപദേശിച്ചു രണ്ടുവേലുമാകാം. അങ്ങനെയാണ് അത്യപൂര്‍വ്വവും മനോഹരവുമായ ഈ ചിത്രമൊരുങ്ങിയത്. മറ്റുചിത്രങ്ങളൊക്കെ വരയ്ക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നുവെങ്കില്‍ ഷണ്മുഖ ഭഗവാനും ഗുരുദേവനും കൈപിടിച്ചതുകൊണ്ടാവണം രണ്ട് മാസത്തിനുള്ളില്‍ മൂന്നടി ഉയരവും രണ്ടരയടി വീതിയുമുള്ള ഈ ചിത്രം പൂര്‍ത്തിയായി. മായ്ക്കലോ തിരുത്തലോ ചെയ്യേണ്ടിവരാത്ത ചൈതന്യ ചിത്രം.
ഇന്നലെ രാവിലെ ഭാര്യ അശ്വതി, മകള്‍ അഞ്ചുവയസ്സുകാരി സൈന്ധവി, ഭാര്യയുടെ മാതാപിതാക്കളായ സെല്‍വി രാജ്, ഡിജി എന്നിവരോടൊപ്പം ഇടപ്പാടിയിലെത്തിയാണ് ചിത്രം സമര്‍പ്പിച്ചത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ നാണപ്പന്റെയും സരളയുടെയും മകനാണ് ഉല്ലാസ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അഭിലാഷും വീട്ടമ്മയായ അമ്പിളിയുമാണ് സഹോദരങ്ങള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments