പൊലീസ് വേഷത്തിൽ റോഡിൽ ഇറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് ചെക്കിങ്ങെന്ന് സംശയിച്ച് സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട യുവാവിന് പരുക്ക്.മലപ്പുറം എടപ്പാളില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. വണ്ടി തെന്നിയതാണ് അപകടത്തിന് കാരണം.
എടപ്പാള്‍ പൊന്നാനി റോഡില്‍ സിനിമ ചിത്രീകരണത്തിനിടെ പൊലീസ് വേഷത്തില്‍ നിന്ന ഷൈന്‍ ടോം ചാക്കോയെ കണ്ടു പൊലീസ് പെട്രോളിന് ആണെന്ന് കരുതിയാണ് യുവാവ് ബ്രേക്ക് ചെയ്തത്. നിസാര പരുക്കുകളോടെ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments