കേരള സര്‍ക്കാരിന്റെ പുതിയ വനനിയമ ഭേദഗതിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു



കേരള സര്‍ക്കാരിന്റെ പുതിയ വനനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു. കുരിശുപള്ളി കവലയില്‍ കര്‍ഷക കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോണി ഓടച്ചുവട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. 


പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സതീശ് ചൊള്ളാനി,  അബ്ദുള്‍ കരീം, ജോഷി നെല്ലിക്കുന്നേല്‍, ജോൺസൺ നെല്ലുവേലിൽ,തോമസുകുട്ടി നെച്ചിക്കാട്ട്, രാജു കൊക്കപ്പുഴ, അഡ്വ. റെജി തോമസ്, ജോസ് കെ. രാജു കാഞ്ഞമല, സുകു വാഴമറ്റം, ജിജി തെങ്ങുംപള്ളി,മാത്തുകുട്ടി വെള്ളാപ്പാട്ട്, ഐസക് പി.ജെ., മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ഫിലിപ്പ് ഓടയ്ക്കല്‍, ജോസ് തേക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments