തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന്

 

തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ഇടവേളക്കുശേഷം വീണ്ടും ആരംഭിച്ച ഗുണ്ടകളുടെ അഴിഞ്ഞാട്ട അവസാനിപ്പിക്കണമെന്നും തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബസ് ഉടമയെ ഗുണ്ടാലിസ്റ്റില്‍ പെടുത്തുകയും സ്റ്റാന്റില്‍ സമാധാനം നിലനിര്‍ത്താനും യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ഉറപ്പുവരുത്താനും പോലീസും ആര്‍.ടി.ഒ യും കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ. ടി. യു.) തൊടുപുഴ മേഖലാ കമമറ്റി ആവശ്യപ്പെട്ടു. 


ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാതര്‍ക്കങ്ങളും നിയമാനസൃതമായി മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന പോലീസ് – റവന്യൂ- അധികാരികളും ബസ് ഉടമ സംഘവും തൊഴിലാളി സംഘടനകളും ചേര്‍ന്ന് എടുത്ത തീരുമാനം നിലനില്‍ക്കെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ആര്‍ സോമന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ജോയി, വി.എം വിപിന്‍, റോയി സെബാസ്റ്റ്യന്‍, റോബിന്‍സ് അവരാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments