ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു. രാജു എബ്രഹാം എം.എല്‍.എ. ആയിരിക്കേ പി.എ.ആയിരുന്ന മുക്കട അമ്പാട്ട് എ.ടി. സതീഷിന്റെ യൂണിയന്‍ ബാങ്ക് റാന്നി ശാഖയിലെ എസ്.ബി. അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഫോണ്‍ മെസേജുകള്‍ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു.
അറിഞ്ഞയുടനെ ബാങ്കിലും റാന്നി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ഒരാഴ്ചമുന്‍പുതന്നെ സതീഷിന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ ചേര്‍ത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പ് എന്നാണ് കരുതിയത്. അതിനുശേഷം അക്കൗണ്ട് അപ്ഡേഷന്‍ ആവശ്യമുണ്ടെന്ന് ഫോണിലൂടെ അറിയിച്ചു.
ഇതിനായി എ.ടി.എം. കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വാങ്ങി. പിന്നീട് ഫോണ്‍നമ്പര്‍ ഹാക്കുചെയ്തു. ബാങ്കിലെ അക്കൗണ്ടില്‍ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപയേ മാറ്റാന്‍ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നതില്‍ സംശയമുണ്ടെന്ന് സതീഷ് പറയുന്നു.
0 Comments