കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെ ലോക എയ്ഡ്സ്
ദിനാചരണവും മെഗാ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തി.
കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി പാരീഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ഫാ. സ്കറിയ വേകത്താനം അദ്ധ്യക്ഷതവഹിച്ചു .കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ എയ്ഡ്സ് ദിനാചരണവും രക്ത ദാനക്യാമ്പും ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ മുഖ്യപ്രഭാഷണവും, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി.
എ കെ. സി . സി. പ്രസിഡൻ്റ് ജോജോ പടിഞ്ഞാറയിൽ, പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗം ജയ്സൺ പ്ലാക്കണ്ണി, പിതൃവേദി പ്രസിഡൻ്റ് ഡേവീസ് കല്ലറയ്ക്കൽ, മാതൃവേദി പ്രസിഡൻ്റ് നൈസ് ലാലാ തെക്കലഞ്ഞിയിൽ , ജോയൽ ആമിക്കാട്ട്, ഡോക്ടർ മാമച്ചൻ , സിസ്റ്റർ ആഗ്നസ് എഫ് .സി .സി, സിസ്റ്റർ ബിൻസി എഫ് സി സി എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന് പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് നേതൃത്വം നൽകി. ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. മാതാപിതാക്കളും മക്കളും ഒരുമിച്ച് വന്ന് രക്തം ദാനം ചെയ്തത് ശ്രദ്ധേയമായി.ജോഷി കുമ്മേനിയിൽ , ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്,തോമസ് ആണ്ടുക്കുടിയിൽ , ബിജു കോഴിക്കോട്ട്,,ജോസ് കോഴിക്കോട്ട്,,ബിജു ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
0 Comments