ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ക്ലബ്ബകൾക്ക് ജനക്ഷേമത്തിനായി ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ .എ


ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ക്ലബ്ബകൾക്ക് ജനക്ഷേമത്തിനായി ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ .എ
മല്ലികശ്ശേരി സൗഹൃദം ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സാധിക്കുന്ന ഇടങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എൽ. എ പറഞ്ഞു. ക്ലബ് പ്രസിഡന്റ് റ്റി.എം  ജോസ് അദ്ധ്യക്ഷത വഹിച്ചു. വടവാതൂർ സെമിനാരി പ്രഫസർ റവ.ഡോ . തോമസ് വടക്കേൽ മുഖ്യപ്രഭാഷണം നടത്തി. ജൂണിയർ ഹർഡിൽസിൽ സ്വർണ്ണം നേടിയ പാർവതി ബിജുവിനെയും ഏഷ്യൻ കരാട്ടേ ഫെഡറേഷൻ റഫറി ആയി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ജോർജിനെയും മാണി സി. കാപ്പൻ എം.എൽ.എ ആദരിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് , പള്ളി വികാരി ഫാ.ജോസഫ് പരു വുമ്മേൽ, പഞ്ചായത്ത് മെമ്പർ ആശാമോൾ റോയി, ഫാ. എൽജിൻ , റ്റി.കെ സുനിൽ ,സാവിച്ച ൻ പാംബ്ളാനി , എന്നിവർ പ്രസംഗിച്ചു. .പുതുവർഷാഘോഷത്തിന്റെ ഭാഗമായി മല്ലികശ്ശേരി ബ്രദേഴ്സിന്റെ ചെണ്ടമേളവും കൊച്ചിൻ കളേഴ്സിന്റെ ഗാനമേളയും നടത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments