തൊടുപുഴ അഞ്ചിരി കുട്ടപ്പന്‍കവലിയില്‍ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. ഞായറാഴ്ച ഉച്ച 12 മണിയോടെയായിരുന്നു സംഭവം.അഞ്ചിരിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് ക്രെയിന്‍ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ രണ്ട് തൊഴിലാളികളാണ് പുലിയെ കണ്ടത്. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പുലി ചാടി ഇറങ്ങുകയായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു.
ഉടന്‍ തന്നെ കാട്ടിലേക്ക് ഓടി മറഞ്ഞതായും തൊഴിലാളികള്‍ പറഞ്ഞു. വിവരമറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയുടെ കാല്‍പാടുകളോ മറ്റുമൊന്നും കണ്ടില്ല. ഇനിയും പുലിയെ കണ്ടാല്‍ പ്രദേശത്ത് കൂട് വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
0 Comments