പാലാ ജൂബിലി തിരുനാളിന് കൊടിയേറി...... നഗരം ഇനി പെരുന്നാൾ പ്രഭയിൽ







പാലാ ജൂബിലി തിരുനാളിന് കൊടിയേറി...... നഗരം ഇനി പെരുന്നാൾ പ്രഭയിൽ

സുനിൽ പാലാ

ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. ഏഴ്,എട്ട് തിയതികളിലാണ് പ്രധാന തിരുനാള്‍. ഇന്ന് വൈകുന്നേരം ആറിന് അമലോത്ഭവ കപ്പേളയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ.ജോസ് കാക്കല്ലില്‍ കൊടിയേറ്റം കര്‍മ്മം നിര്‍വഹിച്ചു.


 ഇനി ഏഴുനാള്‍ പാലായ്ക്ക് തിരുക്കര്‍മ്മങ്ങളുടെയും ആഘോഷത്തിന്റെയും പുണ്യദിനങ്ങളാണ് സമ്മാനിക്കുന്നത്. നഗര വീഥികള്‍  കൊടി തോരണങ്ങളാലും വര്‍ണ വിളക്കുകളാലും  നിറയുകയാണ്. 


ആറ് വരെ ദിവസവും  പുലര്‍ച്ചെ 5.30നും വൈകുന്നേരം  ആറിനും വിശുദ്ധ കുര്‍ബാന. ഏഴിന് രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പന്തലില്‍ പ്രതിഷ്ഠിക്കും. പാലാ സെന്റ് മേരിസ് ഹയര്‍ സെക്കന്ററി  സ്‌കൂള്‍ കുട്ടികളുടെ മരിയന്‍ റാലി,ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര,


സിവൈഎംഎല്‍ നടത്തുന്ന നാടകമേള, കുറുമുണ്ടയില്‍ ജുവല്ലറി സ്പോണ്‍സര്‍ ചെയ്ത് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ജൂബിലി ആഘോഷക്കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരം,പാലാ സ്പോര്‍ട്സ് ക്ലബ്ബിന്റ ജൂബിലി വോളിബോള്‍ ടൂര്‍ണമെന്റ് എന്നിവ നടക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments