എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള 10-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് (ഇടപ്പാടി മുതല്‍ ശിവഗിരി വരെ) നാളെ തുടക്കമാകുമെന്ന് യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ് എന്നിവര്‍ അറിയിച്ചു.
രാമപുരം സി.റ്റി. രാജനാണ് പദയാത്രാ ക്യാപ്റ്റന്‍. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ നിന്നും നാളെ രാവിലെ 7 ന് തീര്‍ത്ഥാടന പദയാത്ര ആരംഭിക്കും.
ധര്‍മ്മപതാക കൈമാറല്‍ രാവിലെ 6.30 ന്
ഇടപ്പാടി മുതല്‍ ശിവഗിരി വരെയുള്ള ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയ്ക്ക് നാളെ രാവിലെ 6.30 ന് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ എസ്.എന്‍.ഡി.പി. യോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ ധര്‍മ്മപതാക കൈമാറും. തുടര്‍ന്ന് അദ്ദേഹം തീര്‍ത്ഥാടന സന്ദേശം നല്‍കും. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. ഇടപ്പാടി ക്ഷേത്രം മേല്‍ശാന്തി സനീഷ് ശാന്തികള്‍ ഗുരുസ്മരണ നടത്തും.
കെ.ആര്‍. ഷാജി, രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, സി.പി. സുധീഷ്, സാബു കൊടൂര്‍, സജി ചേന്നാട്, ഷാജി മുകളേല്‍, സതീഷ് മണി, മിനര്‍വാ മോഹന്‍, രാജി ജിജിരാജ്, സംഗീത അരുണ്‍, അരുണ്‍ കുളംപള്ളില്‍, ഗോപകുമാര്‍ പിറയാര്‍, കെ.ആര്‍. രാജീഷ്, ബൈജു വടക്കേമുറി, പ്രദീപ് പ്ലാച്ചേരി, എം.പി. സോമന്‍, രാജേഷ് ശാന്തി, ബിഡ്സണ്‍ മല്ലികശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേരും. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് സ്വാഗതവും വൈസ് ചെയര്‍മാന്‍ സജീവ് വയല നന്ദിയും പറയും. ഇത്തവണ ഏഴ് കുട്ടികള്‍ ഉള്‍പ്പെ 92 പേരാണ് ഇടപ്പാടിയില്‍ നിന്ന് ഭഗവത് കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ശിവഗിരി കുന്നിലേക്ക് നടക്കുക.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments